കോട്ടയം: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മാഫിയ സംഘങ്ങളാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സത്യവും മിഥ്യയും എന്ന വിഷയത്തെ അധികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി കുപ്രചാരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനാണ് ശ്രമം. ചെറുകിട കര്‍ഷകരെ ദ്രോഹിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നുംതന്നെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലില്ല. റിപ്പോര്‍ട്ടിനെതിരെ എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. പരിസ്ഥിതിസംരക്ഷണം എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ മാത്രമാണ് വേറിട്ട അഭിപ്രായങ്ങള്‍ ഉയരുന്നത്. അഭിപ്രായ സമന്വയത്തിലൂടെ പശ്ചിമഘട്ട സംരക്ഷണം യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: