കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഉപഭോക്താക്കളെ നിശ്ചയിക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒരാള്‍ക്ക് പോലും അര്‍ഹതപ്പെട്ട ആനുകൂല്യം നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി കാസര്‍കോട്ട് ജനസമ്പര്‍ക്ക പരിപാടിയില്‍ പറഞ്ഞു.
301 പരാതികള്‍ നേരിട്ട് തീര്‍പ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതില്‍ 91 പേരുടെ പരാതികള്‍ മുഖ്യമന്ത്രി പരിശോധിച്ചു. ഇതുവരെ 17 ലക്ഷത്തോളം രൂപ സഹായധനമായി നല്കി. കനത്ത സുരക്ഷാസംവിധാനമാണ് ജനസമ്പര്‍ക്ക് വേദിയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. രാവിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തിയെങ്കിലും കോടതിക്ക് സമീപം വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും ഉപരോധസമരവുമായി എത്തി. മറാത്തി വിഭാഗത്തെ പട്ടികവര്‍ഗത്തില്‍ നിന്നും നീക്കം ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു ബിജെപിയുടെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: