തിരുവനന്തപുരം:ശങ്കരാചാര്യര്‍ക്കെതിരെ ഗൂഢാലോചന നടത്തിയവര്ക്കെതിരെനടപടിയെടുക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് ആവശ്യപ്പെട്ടു ശങ്കരരാമന് കൊലക്കേസില്‍ കാഞ്ചി മഠാധിപതിജയേന്ദ്രസരസ്വതിയെയും വിജയേന്ദ്രസരസ്വതിയെയും പ്രതിപട്ടികയില്‍ ചേര്‍ത്തുകൊണ്ടുള്ള കേസിലെ എല്ലാ ആരോപണങ്ങളില്‍നിന്നും സ്വാമിയെയും മറ്റു പ്രതികളെയും കുറ്റവിമുക്തരാക്കി വിധിവന്നു. സ്വാമിക്കും മഠത്തിനും മാത്രമല്ല ഹിന്ദുസമൂഹത്തിനാകമാനം ആശ്വാസവും ആഹ്ലാദവും നല്‍കുന്നതാണ് ഈ വിധി. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും അനേകം മഹാത്മാക്കളായ ആചാര്യവര്യന്മാര് അലങ്കരിച്ചിരുന്നതുമായ വിശ്വപ്രസിദ്ധമായ കാഞ്ചിയിലെ ശങ്കരപീഠത്തിനുമേല് ആരോപിച്ചിരുന്ന കളങ്കം ഇതോടെ നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരിക്കുന്നു.
പക്ഷേ, അതുകൊണ്ടുമാത്രമായില്ല. ആരാണ് ഇതിന് ഉത്തരവാദികള്‍. കൊലപാതകക്കേസില്‍ കാഞ്ചി ശങ്കരാചാര്യരെ കുറ്റവാളിയാക്കി ചിത്രീകരിക്കാനും മേറ്റ്ല്ലാ അന്വേഷണമുഖങ്ങളും കൊട്ടിയടച്ച് ഏകമുഖമായി കുറ്റപത്രിക സമര്‍പ്പിക്കാനും തയ്യാറായവര്‍ക്കു പിന്നില്‍ എന്ത് ദുഷ്ടപ്രേരണകളാണ് ഉണ്ടായിരുന്നത് .ഒമ്പതുകൊല്ലത്തിലേറെ ഇഴഞ്ഞുനീങ്ങിയ കേസിന്റെ കാലയളവു മുഴുവന്‍ അഭിവന്ദ്യനായ ആചാര്യര്‍ക്കും ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ക്കും മാനസികമായ പീഡനവും യാതനയും വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ശക്തികള്‍ ആരായാലും എത്ര സ്വാധീനവും ഉന്നതാധികാരവും ഉള്ളവരായാലും മാതൃകാപരമായ രീതിയില്‍ ശിക്ഷിക്കപ്പെടാതെ പോകരുത്. അത് ചെയ്തില്ലെങ്കില്‍ ചരിത്രത്തിലെ ഒരു ഘോരമായ അപരാധം പരിഹരിക്കപ്പെടാതെ കിടക്കും. മാത്രമല്ല, ഹിന്ദുസമൂഹം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പീഠങ്ങളെയും മഠങ്ങളെയും ആചാര്യന്മാരെയും ആര്‍ക്കും എങ്ങനെയും പീഡിപ്പിക്കാമെന്നുള്ള മനോഭാവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാകാതിരിക്കാനും ഇതാവശ്യമാണ്. പി.പരമേശ്വരന് പ്രസ്ഥാവനയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: