ഇരിങ്ങാലക്കുട: വിഹാഹനിശ്ചയത്തിന് വേളാങ്കണ്ണിയിലേക്ക് പോവുകയായിരുന്ന തൃശൂര്‍ മുരിയാട് നിന്നുള്ള രണ്ട് കുടുംബങ്ങിലെ കുട്ടികളടക്കം ഏഴുപേര്‍ ഡിണ്ടിഗലില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട മുരിയാട് അണ്ടിക്കമ്പിനിക്ക് സമീപത്ത് താമസിക്കുന്ന ചിറമ്മല്‍ വീട്ടില്‍ ജോണ്സണ്(46),ഭാര്യ ലിസി(44), മകന് അലക്സ്(22). കൊമ്പന് വീട്ടില്‍ സിജോ ജോസ്(34) ഭാര്യ സിനി(30),മകന് എസ്കെയില്‍ (5), ഇവരുടെ സഹോദരിയുടെ മകന് ഡാനിയേല്‍(3) എന്നിവരാണ് മരിച്ചത്.സിജോവിന്റെ സഹോദരന് ലിജോവിന്റെ വിവാഹ നിശ്ചയത്തിനായാണ് ഇന്നലെ പുലര്‍ച്ചെ സംഘം രണ്ടു കാറുകളിലായി വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ടത്.
ഡിണ്ടിഗല്‍-പഴനി പ്രധാന പാതയില്‍ സത്രപ്പട്ടി പോലീസ് സ്റ്റേഷനു സമീപം. രാവിലെ 8.30തോടെ യാണ് അപകടം. പഴനി-ഡിണ്ടിഗല്‍ റോഡില്‍ സത്രപ്പെട്ടിയില് വച്ച് മുന്പില് സഞ്ചരിച്ചിരുന്ന ഒരുലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്നിരുന്ന ലോറിയില്‍ സ്വിഫ്റ്റ്ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. മധുരയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് വരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ സഞ്ചരിച്ചിരുന്ന ഏഴുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ചാലക്കുടി സ്വദേശിയായ ജോണ്‍സണും തൃശ്ശൂര്‍ മരത്താക്കര സ്വദേശിയായ സിജോയും മുരിയാട് പ്രവര്‍ത്തിക്കുന്ന സിയോണ്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ടാണ് മുരിയാട് താമസമാക്കിയിരുന്നത്. സിയോണ്‍ ധ്യാനകേന്ദ്രത്തിലേക്ക് പലഹാരങ്ങള്‍ നിര്‍മ്മിക്കുന്ന ജോലിയാണ് മരിച്ച ജോണ്‍സന്റേത്. മൃതദേഹങ്ങള്‍ പഴനിക്കടുത്തുള്ളഗവ: ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: