ഏറ്റുമാനൂര്‍: മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറുമായി പൗരനും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധം മാത്രമേയുള്ളൂവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ അറിയിച്ചു. കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും ഗണേഷ് കുമാറുമല്ല ടീ സോളാറിനെ തകര്‍ത്തതെന്നും സരിത പറഞ്ഞു. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സരിതയ്ക്ക് ഗണേഷുമായുള്ള ബന്ധമാണ് തങ്ങള്‍ തമ്മില്‍ തെറ്റാന്‍ കാരണമെന്ന് ബിജു ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിജുവിന്റെ വാദം തള്ളി സരിത രംഗത്തെത്തിയത്. സരിതയുടെ 21 പേജുള്ള മൊഴി ഗണേഷിന്റെ കൈവശമുണ്ടെന്നും ബിജു ആരോപിച്ചിരുന്നു. ഈ മൊഴി ഗണേഷിന് എത്തിച്ചത് സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണെന്നും തനിക്ക് ശാലു മേനോനുമായുള്ള ബന്ധമല്ല മറിച്ച് ഗണേഷ്കുമാറും സരിതയുമായുള്ള ബന്ധമാണ് എല്ലാ തകര്‍ച്ചയ്ക്കും കാരണമെന്നും കത്തില്‍ ബിജു രാധാകൃഷ്ണന് കുറ്റപ്പെടുത്തിയിരുന്നു.
ശാലുമേനോനെതിരെ മൊഴി നല്കിയാല് തനിക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന് സരിത ഫെനി വഴിയും അല്ലാതെയും അറിയിച്ചതായും ബിജു കത്തില്‍ വിശദീകരിച്ചു. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും മന്ത്രിമാരടക്കമുള്ള ഉന്നതരും തമ്മിലുള്ള ബന്ധത്തിന്റെ ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയിട്ടില്ലെന്നും ബിജു കത്തില്‍ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയതും സിഡിയിലാക്കിയതും സരിത തന്നെയാണെന്നും സരിതയുമായി അടുപ്പമുള്ളവരാണ് തനിക്ക് ഈ ദൃശ്യങ്ങള്‍ കൈമാറിയതെന്നും ബിജു അവകാശപ്പെട്ടു.
തനിക്ക് ആരെയും ബ്ലാക്ക്മെയില്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും അഭിഭാഷകനായ ജേക്കബ് മാത്യുവിന് ദൃശ്യങ്ങള്‍ കൈമാറണമെന്ന് കരുതിയിരുന്നെങ്കിലും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ അയാള്‍ പരിഭ്രമിച്ചതിനാലാണ് ഇവ കൈമാറത്തതെന്നും കത്തില്‍ ബിജു അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: