പാലക്കാട്: സംസ്ഥാനത്ത് സി.പി.എമ്മിന്റെ നാലാമത് പ്ലീനത്തിന് പാലക്കാട്ട് തുടക്കമായി. ആഡംബര ജീവിതവും അഹങ്കാരവും ഒഴിവാക്കി പാര്‍ട്ടിനേതാക്കള്‍ വിനയമുള്ളവരാകണമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വിഭാഗീയത ഒഴിവാക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് ആത്മാര്ത്ഥതയോടെയായിരിക്കണമെന്നും കാരാട്ട് പറഞ്ഞു. അതേസമയം സ്വാഗത പ്രസംഗം നടത്തിയ എ കെ ബാലന് സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് കാരണം വിഭാഗീതയാണെന്ന് പറഞ്ഞു. വിഭാഗീയതയുള്ള പാര്‍ട്ടിക്ക് അച്ചടക്കമില്ല. അശക്തമായ നേതൃത്വത്തിന് മാത്രമേ ഈ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ കഴിയൂ. കേരളത്തിലെ പാര്‍ട്ടി അതല്ലെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങളുടെ എക്സറെ പരിശോധനയാണ് പ്ലീനമെന്നും എ കെ ബാലന് പറഞ്ഞു.
ടൗണ്‍ഹാളില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പതാക ഉയര്‍ത്തിയതോടെയാണ് പ്ലീനത്തിന് തുടക്കമായത്. തുടര്‍ന്ന് നേതാക്കള്‍ അടക്കമുള്ള മുഴുവന്‍ പ്രതിനിധികളും രക്ഷസാക്ഷിമണ്ഡപത്തില് പുഷ്പാര്‍ച്ചന നടത്തി. മറ്റന്നാള്‍ പ്ലീനം സമാപിക്കും. 408 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയവും സംഘടനാപരവുമായ ആയ വിഷയങ്ങളില്‍ പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് സാധാരണ പ്ലീനം സംഘടിപ്പിക്കാറുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: