ഇസ്ലാമബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറെ പ്രശംസിക്കുന്നത് അവസാനിപ്പിക്കണമെന്ന് താലിബാന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന് മാധ്യമങ്ങള്‍ക്കാണ് താലിബാന്റെ ഈ മുന്നറിയിപ്പ്. സച്ചിനെ വാഴ്ത്തുന്ന പാക് മാദ്ധ്യമങ്ങളുടെ നടപടി നാണംകെട്ടതും അപലപനീയവുമാണെന്ന് ഒരു ഉന്നത താലിബാന് നേതാവ് സന്ദേശമിറക്കി.
അജ്ഞാത കേന്ദ്രത്തിലിരുന്നു പകര്‍ത്തിയ വീഡിയോ സന്ദേശത്തില്‍ പാക് മാദ്ധ്യമങ്ങള്‍ക്ക് താക്കീതും നല്‍കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സച്ചിന് വിരമിച്ച വാര്‍ത്ത പാക് പത്രങ്ങളും ചാനലുകളും പൊലിപ്പിച്ചതാണ് താലിബാനെ ചൊടിപ്പിച്ചത്. സച്ചിന് മികച്ച ക്രിക്കറ്റര്‍ തന്നെ. പക്ഷെ, അയാള്‍ ഒരു ഇന്ത്യക്കാരനാണെന്നത് വിസ്മരിക്കരുത്.
ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു താലിബാന് കമാന്‍ഡര്‍ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം, പാക് ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റന്‍ മിസ്ബഉല്ഹക്കിനെയും രൂക്ഷമായി വിമര്‍ശിച്ച ചില പാക് മാദ്ധ്യമങ്ങളുടെ നടപടി വിഷമിപ്പിക്കുന്നതാണെന്നും താലിബാന് കമാന്‍ഡര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: