അങ്കമാലി: അങ്കമാലിയില്‍ ലക്ഷങ്ങളുടെ അനധികൃത പടക്കശേഖരം പിടിക്കൂടിയ സംഭവത്തില്‍ റെയ്ഡ് വിവരം ചോര്‍ന്ന് കിട്ടിയത് പ്രദേശത്ത് പ്രമുഖരായ ചില പടക്കനിര്മ്മാതാക്കള്ക്ക് തുണയായി. റെയ്ഡ് വിവരം മുന്‍കൂട്ടി അറിഞ്ഞ് നേരത്തെ തന്നെ ഇവര്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കവും നിര്മ്മാണസാമഗ്രഹികളും മാറ്റിയതിനാല്‍ ഈ സ്ഥാപനങ്ങളില്‍ റെയ്ഡിന് ചെന്ന പോലീസ് സംഘത്തിന് വെറും കയ്യോടെ തിരിച്ചുപോരേണ്ടി വന്നു. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയ്ക്ക് പിറകിലുള്ള മാതാ ഫയര്‍ വര്‍ക്സ് പടക്ക നിര്‍മ്മാണ ശാലയില്‍ റെയ്ഡിന് ചെന്ന് റൂറല്‍ എസ്പിയുടെ കീഴിലുള്ള സെപ്ഷ്യല്‍ സ്വാക്ഡ് സംഘത്തിന് ഇവിടെനിന്നും യാതൊന്നും കണ്ടെടുക്കാനായില്ല. പോലീസ് സംഘം എത്തുന്നത് മുന്‍കൂട്ടി അറിഞ്ഞ് ഇവര്‍ രണ്ട് വാഹനങ്ങളിലായി ഇവിടെ നിന്നും മകന് പണിയുന്ന വീട്ടിലേക്കും മറ്റുമായി പടക്കസാമഗ്രഹികള് മാറ്റുകയായിരുന്നു. മറ്റു ചില സ്ഥാപനങ്ങളിലും പോലീസിന് ഇത്തരത്തില്‍ അനുഭവമുണ്ടായി. പടക്ക കമ്പനികളില്‍നിന്നും പടി വാങ്ങുന്ന എസ്പിയുടെ സ്കാഡില്പ്പെട്ട പോലീസിലെ ചിലരാണ് റെയ്ഡ് വിവിരം ചോര്‍ത്തി നല്‍കിയതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. അതേ സമയം അങ്കമാലിയില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 10 ലക്ഷത്തിലധികം രൂപയുടെ അനധികൃത പടക്കനിര്‍മ്മാണ സാമഗ്രഹികളാണ് പിടിക്കൂടിയത്.
ക്രിസ്തുമസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി വിറ്റഴിക്കുന്നതിനുവേണ്ടി സൂക്ഷിച്ചുവച്ച പടക്കങ്ങളാണ് പിടിക്കൂടിയത്. ഇവിടെയുള്ള പടക്കനിര്‍മ്മാണശാലയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കവും വഴക്കും മൂത്തതിനെ തുടര്‍ന്ന് ഇതിലൊരാള്‍ പോലീസ് നല്കിയ രഹസ്യവിവരമാണ് അങ്കമാലിയിലെ പടക്കനിര്‍മ്മാണശാലകളില്‍ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് വഴിവെച്ചത്. വിവിധ പടക്കനിര്‍മ്മാണശാലകളില്‍ നടത്തിയ റെയ്ഡില്‍ ആറ് ലോഡിലധികം അനധികൃത പടക്കശേഖരമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് 9 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിക്കൂടിയ പടക്കശേഖരണങ്ങളും വെടിമരുന്നു സാധനങ്ങളും അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. കേരളത്തിലെ പ്രധാന പടക്കനിര്‍മ്മാണ പ്രദേശങ്ങളില്‍ ഒന്നായ അങ്കമാലിയില്‍ യാതൊരുവിധ ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെയാണ് പടക്കനിര്‍മ്മാണം നടത്തി വരുന്നതെന്ന് പരാതിയുണ്ട്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങള്‍ സുരക്ഷക്രമീകരണങ്ങള്‍ കാറ്റില്പറത്തികൊണ്ടാണ് പടക്കം ഉണ്ടാക്കിവരുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് അപകടങ്ങള്‍ ഇവിടെ പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: