ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള പത്ത് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദല്‍ഹിയിലെ കേരളാ ഹൗസ് ഉപയോഗിച്ചുവെന്നു കാട്ടി ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
ബെന്നിബഹനാന് ആണ് പ്രചരണത്തിന് നേതൃത്വം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. ദല്‍ഹിയിലെ മലയാളികളെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നതിനായാണ് എം.എല്‍.എമാര്‍ ദല്‍ഹിയിലെത്തിയത്. പ്രചരണത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച ദല്‍ഹിയിലെത്തും. മലയാളികള്‍ കൂടുതലായി താമസിക്കുന്ന രണ്ടിടങ്ങളിലെ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
പ്രചാരണത്തിനിടെ ദല്‍ഹി മലയാളികള്‍ നല്കിയ നിവേദനങ്ങള്‍ കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരുടെ സംഘം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് നല്‍കും. ദല്‍ഹി നിയമസഭാ പ്രചാരണത്തിന് ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാര്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: