തിരുവനന്തപുരം: രക്ത മാറ്റി നല്‍കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതായി ആരോപണം.
ഒ-നെഗറ്റീവിന് പകരം ഒ-പോസിറ്റീവ് രകത നല്‍കിയതിനെ തുടര്‍ന്ന് ശ്രീ കുമാറെന്ന രോഗിയാണ് ഇന്ന് രാവിലെ മരണമടഞ്ഞത്.
അതേസമയം ന്യുമോണിയയും മഞ്ഞപ്പിത്തവും ബാധിച്ചാണ് രോഗി മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും നടത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് അന്വേഷണത്തിന് ആശുപത്രി രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: