കോഴിക്കോട്: മലബാര്‍ഗോള്‍ഡിന്റെ കോഴിക്കോട് രാംമനോഹര്‍ റോഡിലെ മലബാര്‍ ഗോള്‍ഡ് ഓര്‍ണമെന്റ് മേക്കേഴ്സ് ഓഫീസില്‍ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ റെയ്ഡ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ഷഹബാസ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ റെയ്ഡ് നടന്നത്. കിലോക്കണക്കിന് കള്ളക്കടത്ത് സ്വര്‍ണ്ണം മലബാര്‍ ഗോള്ഡിന് നല്‍കിയെന്നായിരുന്നു ഷഹബാസിന്റെ മൊഴി. ഡി.ആര്.ഐ ഡപ്യൂട്ടി ഡയറക്ടര്‍ ബി.ജി.കൃഷ്ണന്റെ നേതൃത്വത്തില്‍ ആണ് റെയ്ഡ് നടന്നത്.
എന്നാല്‍, കള്ളക്കടത്ത് സ്വര്‍ണ്ണമോ കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ കയ്യില്‍ നിന്നോ തങ്ങള്‍ സ്വര്‍ണ്ണം വാങ്ങിയിട്ടില്ലെന്ന് മലബാര്‍ ഗോള്‍ഡ് ഉടമകള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മലബാര്‍ ഗോള്‍ഡ് എം.ഡി. എം.പി. അഹമ്മദ് മലബാര്‍ ഗോള്‍ഡ് അനധികൃത സ്വര്‍ണ്ണം കച്ചവടം നടത്തുന്നില്ലെന്ന് അവകാശപ്പെട്ടത്. തങ്ങള്‍ക്ക് ബിസിനസില്‍ ശത്രുക്കളുണ്ട്. ഷഹബാസിന്റെ മൊഴി കുറ്റവാളിയുടെ മൊഴിയായി മാത്രമേ കണക്കാക്കാനാവൂ. 20 വര്‍ഷമായി സത്യസന്ധമായി കച്ചവടം നടത്തുന്നവരാണ് മലബാര്‍ ഗ്രൂപ്പ്. ഡിആര്‍ഐ വന്നാല്‍ ഇനിയും സഹകരിക്കുമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: