ശബരിമല: ശബരീശ സന്നിധിയിലെ വഴിപാടു നിരക്കുകള്‍ പലവിധം. സന്നിധാനത്തെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നായ പുഷ്പാഭീഷേകത്തിന്റെ നിരക്കില്‍ മൂന്നിരട്ടി വ്യത്യാസം. പതിനെട്ടാം പടിക്കുതാഴെ തിരുമുറ്റം, വലിയ നടപ്പന്തലിലേക്ക് എത്തുന്നതിന് മുന്‍പായി ജ്യോതി നഗര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ പുഷ്പാഭീഷേകത്തിന് 8500 രൂപായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സന്നിധാനത്തെ ഗാര്ഡ്റൂമിനു സമീപം രേഖപ്പെടുത്തിയിരിക്കുന്ന വഴിപാട് നിരക്കില്‍ 2000രൂപയാണ് ചാര്‍ജ്ജ്. ദേവസ്വം വെബ്സൈറ്റില്‍ പുഷ്പാഭിഷേകത്തിനുള്ള പൂക്കളെത്തിച്ചാല് 2000രൂപ ദേവസ്വം കൗണ്ടറില്‍നിന്നും ടിക്കേറ്റ്ടുത്താല്‍ മാത്രം മതിയെന്നുമാണ് സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇവയില്‍ ഏതാണ് യഥാര്‍ത്ഥ വഴിപാട് നിരക്കെന്നറിയാതെ വഴിപാട് നടത്തുവാനെത്തുന്നവര്‍ കുഴങ്ങുകയാണ്.
കഴിഞ്ഞ വര്‍ഷംവരെ ശബരിമലയില്‍ പുഷ്പാഭീഷേകത്തിനുള്ള പൂക്കളെത്തിച്ചാല് ടിക്കറ്റ് ചാര്‍ജ്ജായി 2000രൂപ നല്കിയാല് മതിയായിരുന്നു. എന്നാല്‍ ഇത് ഇടനിലക്കാര്‍ കൂടുതല്‍ പണംവാങ്ങി മോശം പൂക്കള്‍ നല്കി ഭക്തരെ ചൂഷണം ചെയ്യുന്നതിന് കാരണമായി. ഇതേ തുടര്‍ന്ന് ഈ വര്‍ഷം മുതല്‍ പുഷ്പാഭിഷേകത്തിനുള്ള പൂക്കള്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് കരാര്‍ നല്‍കിയാണ് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നത്.
പുഷ്പാഭിഷേകത്തിനുള്ള പൂക്കള്‍ ഭഗവത് വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത് എന്നതിനാല്‍ ഇത് മുതലെടുത്ത് ഇവിടെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനും ഇടവരുത്തുമെന്ന് ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിെന്്റ അടിസ്്ഥാനത്തിലാണ് പുതിയ പദ്ധതി ദേവസ്വം ബോര്‍ഡ് ആവിഷ്ക്കരിച്ചത്. എന്നാല്‍ ഇത് വേണ്ടത്ര രീതിയില്‍ ഭക്തരെ അറിയിക്കുന്നതിനോ ദേവസ്വം ബോര്‍ഡ് വെച്ച പരസ്യ ഫലകങ്ങളില്‍ ഏകീകൃത നിരക്ക് രേഖപ്പെടുത്തുകയോ ദേവസ്വം ബോര്‍ഡിന്റെ വെബ് സൈറ്റില്‍ പരസ്യപ്പെടുത്തുകയോ ചെയ്യാത്തതാണ് ഭക്തര്‍ക്കിടയില്‍ നിരക്ക് സംബന്ധിച്ച് ആശങ്ക ഉടലെടുക്കുവാന്‍ കാരണമായത്. ഇക്കാരണത്താല്‍ പുഷ്പാഭീഷേകത്തിനായി പൂക്കള്‍ കൊണ്ടുവരുന്ന ഭക്തര്‍ക്ക് വീണ്ടും ദേവസ്വത്തില്‍ നിന്നും പണം ഒടുക്കി പൂക്കള്‍ വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ദേവസ്വം വെബ്സൈറ്റിനെ ആധാരമാക്കി പ്രമുഖ ചില തമിഴ് പത്രങ്ങളില്‍ വഴിപാടുകളെ സംബന്ധിച്ച വാര്‍ത്ത വന്നതോടെ തമിഴ്നാട്ടില്‍ നിന്നും എത്തുന്ന ചില ഭക്തര്‍ പണം നല്കി വഴിപാട് നടത്തിയെങ്കിലും കൂടുതല്‍ ആളുകളും വഴിപാടു നടത്താനാകാതെ മടങ്ങി.
സന്തോഷ് ചെങ്ങന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: