ആലപ്പുഴ: കേന്ദ്രന്ത്രി കെസി വേണുഗോപാലിന് നേരെ ചീമുട്ടയേറ്. ആലപ്പുഴ മണ്ണാഞ്ചേരിയില്‍ വെച്ചാണ് സംഭവം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെതിരേ നടന്നുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ചീമുട്ടയേറ്. മണ്ണഞ്ചേരി ഹൈസ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായുളള കോഴിവളര്‍ത്തല്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.
സംഭവവുമായി ഒരു സിപിഐഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് ഉപരോധിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. തുടര്‍ന്ന് പ്രവര്‍ത്തകനെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
സരിതയെ ലൈംഗികമായി ഉപയോഗിച്ചവരില്‍ കെസി വേണുഗോപാലും ഉണ്ടെന്ന് കഴിഞ്ഞ ദിവസം സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു. ഗണേഷ്കുമാര്, എപി അനില്‍കുമാര്‍ എന്നിവര്‍ക്കു പുറമെ വേണുഗോപാലും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നായിരുന്നു ബിജുവിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ബിജു വ്യക്തമാക്കിയിരുന്നു.
സരിതയുമൊത്ത് വേണുഗോപാല്‍ കിടക്ക പങ്കിട്ടെന്ന് നേരത്തെ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: