തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. ദേശീയപാതയില്‍ പട്ടം-പ്ലാമൂട്ടിലാണ് പൈപ്പ് പൊട്ടിയത്. പട്ടം, കണ്ണമ്മൂല, പിഎംജി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മുടങ്ങി. പൈപ്പ് പൊട്ടിയതോടെ ഗതാഗതത്തിരക്കുള്ള ഈ റോഡില്‍ ട്രാഫിക് തടസവും നേരിട്ടു.
പട്ടം-പിഎംജി റോഡില്‍ ബസും ലോറിയും അടക്കമുള്ള വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടാണ് ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടത്. പ്ളാമൂട് -കുറവന്‍കോണം ഭാഗത്തേക്ക് പോകുന്ന 150 മില്ലി ഡയാപൈപ്പാണ് പൊട്ടിയെന്ന് കരുതുന്നത്. ഇതുവഴി പി.എം.ജി -പട്ടം പൈപ്പ് ലൈന്‍ കടന്നുപോകുന്നതിനാല്‍ റോഡ് കുഴിച്ചശേഷം മാത്രമേ ഏത് ലൈനാണ് പൊട്ടിയതെന്ന് വ്യക്തമാകൂ. പൈപ്പ് നന്നാക്കാന്‍ വാട്ടര്‍ അതോറിട്ടി ശ്രമം തുടങ്ങിയിട്ടുണ്ട്.
വൈകുന്നേരത്തോടെ തകരാറ് പരിഹരിച്ച് ജലവിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: