ഭോപാല്‍: രാജ്യത്ത് ദാരിദ്രം ഇല്ലാക്കുന്നതിന് കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് ദാരിദ്രം നിര്‍മാര്‍ജനം ചെയ്യാന്‍ തയാറാകാത്തതിന് കാരണം. പാവങ്ങള്‍ക്കുവേണ്ടിയോ ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊ ദാരിദ്രം ഇല്ലാതാക്കുന്നതിനൊ ആവശ്യമായതൊന്നും കോണ്‍ഗ്രസ് ചെയ്യുന്നില്ല.
തലമുറകളായി കോണ്‍ഗ്രസ് ഈ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നും മോദി വിമര്‍ശിച്ചു. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 25നാണ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: