തിരുവനന്തപുരം: കേരളത്തിന്റെ സംസ്കൃത പൈതൃകം നാം കാത്തുസൂക്ഷിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചപ്പോള്‍ സരളമായി സംസ്കൃതം സംസാരിക്കുന്ന സ്ത്രീകളെ കാണുകയുണ്ടായെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. കേരള നവോത്ഥാനത്തിന് തന്നെ പ്രേരണയായിരുന്ന സംഭവമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവേകാനന്ദ സാര്ധശതിയോടനുബന്ധിച്ച് വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാമി വിവേകാനന്ദനും സംസ്കൃതവും ഏകദിന വിചാരസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്ന പി.പരമേശ്വരന്. ഡോ.എ.എം. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിദ്ധ ചരിത്രകാരനും സംസ്കൃത പണ്ഡിതനുമായ പ്രൊഫ.മിഷേല്‍ ഡാനിനോ മുഖ്യപ്രഭാഷണം നടത്തി.
സ്വാഗതം ഡോ.കെ. ഉണ്ണികൃഷ്ണനും ഡോ.ടി.ജി. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോ.കെ. ചന്ദ്രശേഖരന്‍നായര്‍, വിനേദിതാ ഭിഡെ, ഡോ.പി. മനോഹരന്, ഡോ.ഈ.എന്‍. ഈശ്വരന്, ഡോ.സി.ജി. രാജഗോപാല്‍, ഡോ. എസ്. ശ്രീകലദേവി, ഡോ. രവീന്ദ്രനാഥമേനോന്‍, ഡോ.എം.വി. നടേശന്, ഡോ.കെ.ആര്. ഹരിനാരായണന് തുടങ്ങിയവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: