ശബരിമല: ശബരീശനെ ദര്‍ശിക്കാനെത്തുന്ന ഓരോ ഭക്തന്റെയും വിശപ്പകറ്റി സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയാണ് അയ്യപ്പ സേവാ സമാജത്തിന്റെ അന്നദാന മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍. പ്രതിദിനം 20,000 ലധികം ഭക്തരാണ് ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കുന്നത്.
മാളികപ്പുറം ബാങ്ക് ഹില്സെന്ററിന് സമീപത്താണ് അന്നദാന മണ്ഡപം പ്രവര്‍ത്തിക്കുന്നത്. വൃഞ്ചികം 1മുതല്‍ ആരംഭിച്ച അന്നദാനത്തില്‍ ഇതിനോടകം ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് ഭക്ഷണം കഴിച്ചത്.വെള്ളുപ്പിനെ 4മുതല്‍ 6 വരെ ചുക്ക് കാപ്പി.തുടര്‍ന്ന് 11വരെ ആദ്യ പൊങ്കലും പിന്നീട് ഇഡ്ഡലിയും11.30 മുതല്‍ സാമ്പാര്‍, രസം,അച്ചാര്‍,അവിയല്‍ തുടങ്ങി ചെറു കറികളോട് കൂടിയുള്ള ഊണ് 4 വരെ തുടരും.
4മുതല്‍ 6.30 വരെ ചുക്ക് കാപ്പിയും പുഴുക്കും(ചുണ്ടല്).6.30മുതല്‍ രാത്രി 12 വരെ ഫ്രൈ റൈസ് രാത്രി 12 മുതല്‍ 4വരെ ഉപ്പുമാവും അയ്യപ്പാ സേവാസമാജത്തിന്റെ അന്നദാന മണ്ഡപത്തില്‍ നിന്നും സൗജന്യമായി നല്കി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: