തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളിലെ ചികിത്സാ നിരക്ക് ഇരട്ടിയാക്കി. ആശുപത്രി വികസന സമിതിക്ക് പ്രവര്‍ത്തിക്കാന്‍ പണമില്ലെന്ന പരാതിയെ തുടര്‍ന്നാണ് ചികിത്സാ നിരക്ക് വര്‍ധിപ്പിച്ചത്.
2011 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ ആയുര്‍വേദ ആശുപത്രികളെ സഹായിക്കാനാണിതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
2011ഡിസംബറില്‍ പുറത്തിറങ്ങിയ ഉത്തരവ് സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. നവംബര്‍ ഒന്നു മുതലാണ് നിരക്കു വര്‍ധന പ്രാബല്യത്തല് വന്നത്. റൂം വാടക ഉള്‍പ്പെടെയുള്ള നിരക്കുകളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിരക്കു വര്‍ധിപ്പിച്ചിരിക്കുന്നത്. കൂടാതെ ബിപിഎല്‍ വിഭാഗത്തിന് ചികിത്സ സൗജന്യവുമാണെന്ന ന്യായീകരണമാണ് അധികൃതര്‍ നിരത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: