മുംബൈ: ഉറുദു രാജ്യത്തെ പ്രമുഖ ഭാഷയായി ഉയര്‍ത്തുന്നതിന് ഒരോ ഇന്ത്യക്കാരനും ഉത്തരവാദിത്വമുണ്ടെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉറുദു എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉറുദു ചരിത്രഭാഷയാണെങ്കില് പോലും രാജ്യത്തിലുടനീളം അതിന് വേരോട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഉറുദു ഭാഷാ പരിശീലനം ലഭിച്ച അധ്യാപകരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അഭാവമാണ് ജനപ്രീതി ലഭിക്കുന്നതില്‍ ഉറുദുവിന് തടസമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉറുദു ഭാഷയുടെ വളര്‍ച്ച ഒരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്. ഭാഷ വളരുന്നതിനായി എല്ലാ വീടുകളിലും ഉറുദു സംസാരിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: