കൊച്ചി: കൊച്ചിയില്‍ നടക്കുന്ന അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ പി.യു.ചിത്രയ്ക്ക് ഇരട്ട സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് ചിത്ര മീറ്റ് റെക്കോര്‍ഡോടെ ഇന്നു സ്വര്‍ണം നേടിയത്.
17 മിനിട്ട് 24.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചിത്ര 2011ല്‍ പറളി സ്കൂളിലെ എം.ഡി.താര സ്ഥാപിച്ച റെക്കാഡ് തകര്‍ക്കുകയും ചെയ്തു. ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്.
അതേസമയം റിലേയില്‍ പാലക്കാടിനെ അയോഗ്യരാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെയും സബ്ജൂനിയര് ആണ്‍കുട്ടികളുടെയും 4×100 മീറ്റര്‍ റിലേയില്‍ ബാറ്റണ്‍ കൈമാറിയതിലെ പിഴവാണ് അയോഗ്യതയ്ക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: