ബംഗളൂര്: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിയുടെ പാറ്റ്ന റാലിക്കിടയില്‍ ബോംബ് സ്ഫോടനം നടത്തിയ കേസില്‍ രണ്ടു യുവാക്കളെ കൂടി് പിടികൂടി.
മംഗലാപുരം സ്വദേശികളായ മുഹമ്മദ് ആസിഫിനെയും മുസ്തഫ മുഹമ്മദിനെയുമാണ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്. ആസിഫ് ബി.ബി.എം വിദ്യാര്‍ത്ഥിയാണ്. മുസ്തഫ കെട്ടിട നിര്‍മ്മാണ കരാറുകാരനാണ്.
സ്ഫോടനത്തിന് സാമ്പത്തികമായി സഹായം ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഉഡുപ്പി സ്വദേശിനി യശോദ എന്ന ആയിഷയുടേയും ഭര്‍ത്താവ് സുബൈറും നല്കിയ വിവരം അനുസരിച്ചാണ് യുവാക്കളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: