പാലാ: കോട്ടയം പാലായില്‍ വിനോദയാത്രയ്ക്ക് പോയ സ്കൂള്‍ ബസ് മറിഞ്ഞ് 30 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലാ മരിയന്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. എറണാകുളം തേവയ്ക്കല്‍ വിദ്യോദയ സ്കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. വാഗമണ്ണില്‍ വിനോദയാത്രയ്ക്ക് പോയ ശേഷം എറണാകുളത്തേക്ക് മടങ്ങുന്ന വഴി പാലാ സെന്റ് തോമസ് കോളജിന് സമീപം ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു.
രാത്രി ഒന്‍പതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട ബസില്‍ 45 വിദ്യാര്‍ഥികളുണ്ടായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് വിദ്യാര്‍ഥികള്‍ പോലീസിനോട് പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെയും കിളിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഗമണ്ണില്‍ നിന്നും ബസ് തിരിച്ചപ്പോള്‍ മുതല്‍ അമിതവേഗമായിരുന്നുവെന്നും ഡ്രൈവറോട് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് രണ്ടു ബസുകളിലായി 90 പേരുടെ സംഘം വാഗമണ്ണിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: