ന്യൂദല്‍ഹി/തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്കുന്ന കാര്യത്തില്‍ വിദഗ്ദ്ധ സമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും. ഇനി പുതിയ പരാതികള്‍ നല്കാന് കഴിയില്ലെന്ന് സമിതി റിസോര്‍ട്ട് ഉടമകളെ അറിയിച്ചു. അന്തിമ അനുമതി കിട്ടുന്നതിന് മുമ്പ് പദ്ധതി പ്രദേശത്ത് റോഡ് നിര്‍മ്മിച്ചതിന് കേരളം പ്രകടിപ്പിച്ച ഖേദം സമിതി അംഗീകരിച്ചു.
പദ്ധതി വന്നാല്‍ തീരദേശത്ത് മണ്ണൊലിപ്പ് ഉണ്ടാകുമെന്നായിരുന്നു റിസോര്‍ട്ട് ഉടമകളുടെ വാദം. എന്നാല്‍ പരിസ്ഥിതി ആഘാതം ഉണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്ന് സംസ്ഥാനം അറിയിക്കുകയായിരുന്നു. റിസോര്‍ട്ട് ഉടമകള്‍ക്ക് വീണ്ടും പരാതി ഉന്നയിക്കാന്‍ അവസരം നല്‍കരുതെന്നും കേരളം ആവശ്യപ്പെട്ടു. പൊതു തെളിവെടുപ്പില്‍ പരാതി പറയാന്‍ അവസരം നല്‍കിയതാണെന്നും കേരളം വ്യക്തമാക്കി. ഇക്കാര്യം വിദ്യഗ്ദ്ധ സമിതി അംഗീകരിച്ചു.
വിദഗ്ദ്ധ സമിതി നല്കുന്ന റിപ്പോര്ട്ടിന്മേല് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് അന്തിമ അനുമതി നല്‍കേണ്ടത്. അതിനിടെ പദ്ധതിയെ എതിരിക്കുന്ന റിസോര്‍ട്ടുകളുടെ മുന്നില്‍ കൗണ്‍സിലര്‍മാര്‍ ഉപരോധ സമരം നടത്തി. പദ്ധതിക്ക് അനുമതി കിട്ടിയില്ലെങ്കില്‍ പരാതി പറഞ്ഞ ഒറ്റ റിസോര്‍ട്ടുകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കി.
എന്നാല്‍ റോഡ് നിര്‍മ്മിച്ചതടക്കമുള്ള പരാതികള്‍ വിദഗ്ദ്ധ തള്ളിയെന്ന വാര്‍ത്തകള്‍ വന്നതോടെ പ്രതിഷേധം ആഹ്ലാദത്തിലേക്ക് വഴിമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: