കോഴിക്കോട്: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പെരിങ്ങോം സ്വദേശി രജീഷാണ് പി.എസ്.സി പരീക്ഷ എഴുതാന്‍ പയ്യോളിയില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
കണ്ണൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയാണ് രജീഷ് ഒക്ടോബര്‍ 27നാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരിക്കേറ്റത്. നെറ്റിയിലും നെഞ്ചിലും പരിക്കേറ്റ മുഖ്യമന്ത്രിയെ പിറ്റേന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കുനേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്.
കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാത്തിന് പോലീസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: