കോഴിക്കോട്: കസ്തൂരി രംഗന്- ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി നടത്തിയഉപവാസത്തില് കലാപത്തിനാഹ്വാനം ചെയ്ത താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനായിയലിന്റെ പ്രസംഗത്തിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച എം.ഐ. ഷാനവാസ് എം.പിയെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന് ആവശ്യപ്പെട്ടു. നിയമം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത ബിഷപ്പിന്റെ പ്രസംഗത്തെ ന്യായീകരിച്ചതു വഴി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഷാനവാസ് എംപി പാര്ലമെന്റിനുകളങ്കമാണ്. വിലപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ കത്തിക്കുകയും അക്രമമഴിച്ച്വിട്ട് വന്‍നാശം ഉണ്ടാക്കുകയും ചെയ്ത സംഭവം നിലനില്ക്കുമ്പോള് എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് എം.പിയുടെ ഭാഗത്തുനിന്നുണ്ടായത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനനുകൂലമായി പാര്‍ലമെന്റില്‍ കൈപൊക്കിയ എം.പി. വോട്ടിനുവേണ്ടി ഇപ്പോള്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറയുന്നത് ഇരട്ടത്താപ്പാണെന്നും ശ്രീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: