റാഞ്ചി : സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അമേരിക്കയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും അകറ്റുന്നതായി യു.എസ് അംബാസിഡര്‍ നാന്‍സി പവല്‍. വ്യക്തിസുരക്ഷയുടെ കാര്യത്തിലുള്ള ആശങ്ക യു.എസ് വിദ്യാര്‍ഥികളെ ഇന്തയില്‍ നിന്നും അകറ്റുന്ന പ്രധാനഘടകമാണെന്ന് നാന്‍സി പറഞ്ഞു.
റാഞ്ചിയിലെ സേവ്യര്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളോടുള്ള സംവാദത്തിനിടെയാണ് നാന്‍സി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ വിശേഷിച്ചും രാജ്യ തലസ്ഥാനത്തും മെട്രോ നഗരങ്ങളിലും തുടര്‍ച്ചയായ മാനഭംഗങ്ങള്‍ നടക്കുന്നത് സ്ത്രീകള്‍ ഭീതിയോടെയാണ് കാണുന്നതെന്ന് സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു.
പൊതുവഴിയില്‍ വച്ചുണ്ടാകുന്ന അപമാനം താങ്ങാനാവില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: