ബാംഗ്ലൂര്‍: ശാസ്ത്രത്തിനുവേണ്ടി ഏറ്റവും പരിമിതമായ തോതില്‍ മാത്രം പണം നല്കുന്ന രാഷ്ട്രീയക്കാര്‍ വെറും മൂഢന്മാരാണെന്ന് പ്രശസ്ത ശാസ്ത്രജ്ഞനും ഭാരത രത്ന ജേതാവുമായ സി.എന്‍.ആര്. റാവു പറഞ്ഞു.
ശാസ്ത്ര മേഖലയിലെ ഗവേഷണങ്ങള്‍ക്കുവേണ്ടി ഇന്ത്യയില്‍ വളരെ കുറച്ച് പണം മാത്രമാണ് ചെലവഴിക്കുന്നതെന്ന് ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ സര്‍ക്കാരിന്റെ വിവിധ ശാസ്ത്രോപദേശ സമിതികളില്‍ അംഗവും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി അദ്ധ്യക്ഷനുമായ റാവു പറഞ്ഞു.
ലോകത്തില്‍ വികസിച്ചിട്ടുള്ള രാഷ്ട്രങ്ങളെല്ലാം ശാസ്ത്രത്തില്‍ ശക്തമായ അടിത്തറയുള്ളവയാണ്. അല്ലാത്തവയെല്ലാം പിന്നോട്ടു പോയിട്ടേയുള്ളു. അടിസ്ഥാന ശാസ്ത്രത്തില്‍ വന്‍തോതില്‍ നിക്ഷേപിച്ചിട്ടുള്ള ചൈന അടുത്ത വര്‍ഷം ഗവേഷണ പ്രബന്ധങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ മറികടക്കും. ഇക്കാര്യത്തില്‍ 16.5 ശതമാനമായിരിക്കും ചൈനയുടെ പങ്ക്. ഇന്ത്യ വെറും മൂന്നു ശതമാനത്തില്‍ താഴെയാണ് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അത്യദ്ധ്വാനികളാണ് ചൈനക്കാര്‍. നാം മടിയന്മാരും. എന്നാല്‍പോലും ശാസ്ത്രത്തിനുവേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചതിനുള്ളതെല്ലാം രാജ്യത്തിനു തിരിച്ചുകിട്ടിയിട്ടുണ്ട്. പണത്തിന്റെ ആകര്‍ഷണമാണ് എല്ലാവരും ഐടിയിലേക്ക് തിരിയുന്നതിന്റെ കാരണം. പക്ഷേ ഏറ്റവും അസന്തുഷ്ടരായ ആള്‍ക്കാരാണ് ആ മേഖലയിലുള്ളതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: