ഭോപ്പാല്‍: യുവാക്കള്‍ക്ക് മുന്‍ഗണന നല്കി മധ്യപ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറങ്ങി. സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സ്മാര്‍ട്ട് ഫോണ്‍, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ്, അഞ്ച് ലക്ഷം യുവാക്കള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ ?ജനസങ്കല്പ്പം? എന്ന പേരില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭവന രഹിതര്‍ക്കായി 15 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കര്‍ഷക തൊഴിലാളികള്‍ക്കായി പ്രത്യേക പ്രൊവിഡന്റ് ഫണ്ട് പദ്ധതിയും പുതിയ വിള ഇന്‍ഷുറന്‍സ് നയവും കൊണ്ടുവരുമെന്നും ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പത്ത് കാര്‍ഷിക പോളിടെക്നിക്കുകള് ആരംഭിക്കുമെന്നും പത്രിക പറയുന്നു. കൃഷി ലാഭകരമായ ഒന്നായി മാറ്റുകയും ഇപ്പോഴുള്ള 25 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയുടെ പരിധി 40 ലക്ഷം ഹെക്ടറായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ?108′ ആംബുലന്‍സിന്റെ മാതൃകയില്‍ വളര്ത്തുമൃഗാരോഗ്യ സംരക്ഷണത്തിനായി ?109′ മൊബെയില്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും.
യുവാക്കള്‍ക്കൊപ്പം വനിതകള്‍ക്കും വൃദ്ധര്‍ക്കും താങ്ങാകുന്ന പല പദ്ധതികളും പത്രികയിലുണ്ട്. വൃദ്ധര്‍ക്ക് മുന്തിയ പരിഗണനയും പ്രത്യേക അവകാശങ്ങളും നല്‍കും. സഹകരണബാങ്കുകളിലെ സ്തീകളുടെ നിക്ഷേപങ്ങല്ക്ക് കൂടുതല്‍ പലിശ നല്‍കുകയും വായ്പാ ഇളവ് അനുവദിക്കുകയും ചെയ്യും. അന്ത്യോദയ പദ്ധതിയിലുളള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തിക്കുമെന്നും പ്രകടന പത്രിക ഉറപ്പു നല്കുന്നു.
പ്രധാന ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് മികച്ച റോഡുകള്‍ നിര്‍മ്മിക്കും. ക്ഷേത്ര ഭരണത്തിനായി സംസ്ഥാനതലത്തില്‍ സംവിധനം കൊണ്ടുവരും. പാരമ്പര്യ കലാകാരന്മാരുടെ കാര്യങ്ങള്‍ക്കായി പ്രത്യേക കമ്മീഷനെ നിയമിക്കും. കച്ചവട വികാസത്തിനായി പ്രത്യേക ബോര്‍ഡും ചമ്പല്‍, മാല്‍വ മേഖലകളുടെ വികസനത്തിനായി അതോററ്റികളും രുപീകരിക്കും.
ഇപ്പോള്‍ കിലോയ്ക്ക് രണ്ടു രൂപാ നിരക്കില്‍ നല്കികൊണ്ടിരിക്കുന്ന അരി ഇനിമുതല്‍ ഒരു രൂപാ നിരക്കില്‍ നല്‍കും.നിലവിലുള്ള ക്ഷേമപദ്ധതികളായ ലക്ഷ്മി യോജനാ, മുഖ്യമന്ത്രി കല്യാണ്‍ ദാന്‍ യോജനാ, മുഖ്യമന്ത്രി തീര്‍ത്ഥ ദര്‍ശന യോജനാ തുടങ്ങിയവ തുടരും. ഇക്കാര്യത്തില്‍ ജനഹിതം അറിയാന്‍ പഞ്ചായത്തുകള്‍ വിളിക്കുകയും ചെയ്യുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.
ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളുടെ എല്ലാം നിര്‍മ്മാണം അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ 2020 ഓടെ 20000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുമെന്നും ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ വൈദ്യശാസ്ത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ അഞ്ച് മെഡിക്കല്‍ കോളേജുകളും 15 നഴ്സിംഗ് കോളേജുകളും ആരംഭിക്കും. നിലവിലുള്ള മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 1620ല്‍ നിന്നും 5000 ആയി ഉയര്‍ത്തും. പത്രപ്രവര്‍ത്തകര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ കുറഞ്ഞ നിരക്കില്‍ സ്ഥാലം ലഭ്യമാക്കുകയും അക്രഡിറ്റഡ് പത്രപ്രവര്‍ത്തകര്‍ക്കെല്ലാം ലാപ് ടോപ്പ് നല്‍കുകയും ചെയ്യും. വ്യവസായ വത്ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുകിട ഇടത്തരം വ്യവസായ മേഖലകള്‍ രൂപീകരിക്കും. പ്രകടനപത്രിക പറയുന്നു.
ബിജെപി സംസ്ഥാന ഓഫീസില്‍ നടന്ന പ്രകടനപത്രിക പ്രകാശന ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, ദേശീയ ജനറല്‍ സെക്രട്ടറി അനന്ത കുമാര്‍, സംസ്ഥാന പ്രസിഡന്റ് നരേന്ദ്ര സിംഗ് തോമര്‍, പ്രകടന പത്രിക സമിതി ചെയര്മാന് വിക്രം വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
പി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: