കൊച്ചി: നാവികസേനയുടെ അത്യാധുനിക ഹെലികോപ്ടര്‍ ‘ധ്രുവ്’ സ്ക്വാഡ്രണ്‍ കൊച്ചി നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്മീഷന് ചെയ്തു. പശ്ചിമ നാവിക കമാന്‍ഡ് ഫ്ലാഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണ് ധ്രുവ് കമ്മീഷന് ചെയ്തത്. ദക്ഷിണ നാവിക കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ സതീഷ് സോണിയും മറ്റ് നാവികസേന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡാണ് ധ്രുവ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
കോസ്റ്റ്ഗാര്‍ഡിനും ബിഎസ്എഫിനും നാവികസേനയ്ക്കും ധ്രുവ് കരുത്ത് പകരും. രാത്രികാല പട്രോളിംഗ്, രക്ഷാ ദൗത്യങ്ങള്‍ എന്നിവയ്ക്കാവും ധ്രുവ് കൂടുതലായും ഉപയോഗിക്കുക. കടലിന് മുകളിലൂടെ ദീര്‍ഘനേരം പറക്കാനുള്ള കഴിവാണ് ധ്രുവിനെ ഈ ഗണത്തിലെ ഹെലികോപ്ടറുകളിലെ വമ്പനാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: