കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതില്‍ അമ്മയും മകളും ഉള്‍പ്പെടെ കൂടുതല്‍ പേരുള്ളതായി റഹീല മൊഴി നല്കി.
തലശേരി സ്വദേശിനി ജസീല മകള്‍ ഫര്സീന് എന്നിവരാണ് സ്വര്‍ണം കടത്തിയത്. ഇതോടൊപ്പം തലശേരി സ്വദേശി ഷഹബാസ്, കോഴിക്കോട് കൊടുവള്ളി സ്വദേശികളായ അബ്ദുല്‍ ലെയ്ഫ്, നബീല്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഇവരെ തേടി അന്വേഷണ സംഘം അവരുടെ വീടുകളില്‍ എത്തിയെങ്കിലും പിടികൂടാനായില്ല. ഷഹബാസിന് കോഴിക്കോട് സ്വന്തമായി ജൂവലറിയുണ്ട്.
അയാളുടെ മാനേജരായിരുന്നു കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ റാഹില. ലെയ്ഫിന് കൊടുവള്ളിയില്‍ എം.പി.സി.ഐ എന്ന ആശുപത്രിയും ദുബായില്‍ ട്രേഡിങ് കമ്പനിയും ഉണ്ടെന്നും ഡി.ആര്.ഐ കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ലാഭം ഇവര്‍ സിനിമയില്‍ മുടക്കിയതായും കണ്ടെത്തി. നെടുമ്പാശേരി വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ ഫയാസിന് നബീലുമായി ബന്ധമുണ്ടെന്ന് ഡി.ആര്.ഐ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: