മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ധുരക്ഷകില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മരിച്ച നാവികരുടെ കുടുംബാംഗങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി.
മുംബൈയില്‍ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമൊത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവികരുടെ ജീവന് നഷ്ടപ്പെട്ടതില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയാണെന്ന് ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: