മലപ്പുറം: ഉമ്മന്‍ ചാണ്ടിയെ രാജിവെപ്പിക്കാതെ ഇടത്പക്ഷം ഉപരോധ സമരം പിന്‍വലിച്ചത് കോണ്‍ഗ്രസ് – സിപിഎം നേതൃത്വത്തിന്റെ ഒത്തുകളിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാസുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
ലാവ്ലിന് കേസ് അട്ടിമറിച്ച് പിണറായിയെ സംരക്ഷിച്ച് ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സിപിഎം അവസരം നല്‍കിയിരിക്കുകയാണ്. സമരത്തില്‍ നിന്ന് പിന്മാറിയ എല്‍ ഡി എഫ് നേതൃത്വം ജനങ്ങളോടും അണികളോടും മാപ്പ് പറയണം. ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല ഉപരോധസമരം ആരംഭിച്ച ഇടതുമുന്നണി സോളാര്തട്ടിപ്പിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താതെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ സമരത്തില്‍ നിന്ന് പിന്മാറിയത് പരിഹാസ്യമാണ്.
ലാവ്ലിന് കേസ് ലോക് സഭയിലും രാജ്യസഭയിലും പിണറായിക്കെതിരെ കൊണ്ടുവരുമെന്ന് പി സി ചാക്കോയുടെ നേതൃത്വത്തില്‍ യുഡിഎഫ് എം പി മാര്‍ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുമായി സിപിഎം ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ്. രണ്ട് ദിവസത്തേക്ക് സെക്രട്ടറിയേറ്റിന് അവധി പ്രഖ്യാപിക്കേണ്ടിവന്നിട്ടും സമരം പിന്‍വലിച്ച് കീഴടങ്ങിയത് സിപിഎം – കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം സോളാര്‍ – ലാവ്ലിന് വിഷയത്തില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: