തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം ഉപരോധ സമരം അവസാനിപ്പിക്കാന്‍ താന്‍ നടത്തിയ അഭ്യര്‍ത്ഥന ഇടതുമുന്നണി മാനിച്ചതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്തോഷം പ്രകടിപ്പിച്ചു. തനിക്ക് അവരോട് നന്ദിയുണ്ടെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പിലെ അന്വേഷണത്തില്‍ കാണിച്ച സുതാര്യത തന്നെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിക്കുന്നതിലും സര്‍ക്കാര്‍ കാണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: