തിരുവനന്തപുരം: രണ്ട് ദിവസത്തേക്ക് സെക്രട്ടറിയേറ്റിന് അവധി പ്രഖ്യാപിച്ചത് പ്രതിപക്ഷവുമായുള് ധാരണയിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് യോഗത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ഉപരോധ സമരം പിന്‍വലിച്ചാല്‍ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന ഉപാധി ഐക്യ ജനാധിപത്യമുന്നണി മുന്നോട്ടുവച്ചു. ഇക്കാര്യം ഇടതുമുന്നണി നേതാക്കളെ അറിയിക്കും. സിബിഐ അന്വേഷണത്തിനും യു.ഡി.എഫ് തയാറാണ്.
മുഖ്യമന്ത്രി രാജിവയ്ക്കണെമന്ന ആവശ്യത്തിന് വഴങ്ങുകയില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ ധാരണമായി. ഉപരോധ സമരം അക്രമാസക്തമാകുകയാണെങ്കില്‍ ശക്തമായി നേരിടാനും യോഗം തീരുമാനിച്ചു.
ഇതിനാവശ്യമായ പിന്തുണ സര്‍ക്കാരിന് യു.ഡി.എഫ്. ഉറപ്പുനല്‍കി. യു.ഡി.എഫില്‍ പല തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് യോഗത്തില്‍ ഇതു സംബന്ധിച്ച ധാരണമായയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: