തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഉപരോധത്തില്‍ ാെരു ഭാഗം മാത്രമേ നടപ്പായിട്ടുള്ളെന്നും എങ്കിലും അതിനെ കുറച്ച് കാണുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
അതുകൊണ്ടാണ് ഒരു ഘട്ടമായ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രൂപം മാറിയുള്ള സമരം തുടരുമെന്ന്അദ്ദേഹം വ്യക്തമാക്കി.
അതില്‍ മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നതും അദ്ദേഹത്തെ കരിങ്കൊടി കാണിക്കുന്നതുമടക്കമുള്ള സമരമുറകളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ജനാധിപത്യ മര്യാദയനുസരിച്ച് മുഖ്യമന്ത്രി തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടതാണെന്നും ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി എങ്ങനെയാണ് ആ സ്ഥാനത്തിരിക്കുകയെന്നും പിണറായി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: