തിരുവനന്തപുരം: ഇടതുപക്ഷം തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല ഉപരോധ സമരം ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് കണ്‍വീന്‍ പി.പി. തങ്കച്ചന്.
യുഡിഎഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഇടതുപക്ഷത്തിന്റെ സമരം അപലപനീയമാണെന്നും തങ്കച്ചന് പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളെ സമരം ബാധിക്കും. ഇതു ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും യോഗം വിലയിരുത്തി. അതേസമയം പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാണെങ്കില്‍ യുഡിഎഫ് വാതില്‍ കൊട്ടി അടയ്ക്കില്ലെന്നും പി.പി. തങ്കച്ചന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: