തിരുവനന്തപുരം: ഇടതു മുന്നണി പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം നാളെ മുതല്‍ ആരംഭിക്കാനിരിക്കെ സമരത്തില്‍ പങ്കെടുക്കേണ്ടെന്ന് ഏരിയാ സെക്രട്ടറിമാര്‍ക്ക് സി.പി.എം നേതൃത്വം നിര്‍ദ്ദേശം നല്കി.
ഏത് അടിയന്തര സാഹചര്യവും നേരിടാനും തയ്യാറായിരിക്കണമെന്നും ഏരിയാ സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമരത്തിനിടെ പ്രശ്നങ്ങളുണ്ടായാല്‍ അതാത് പ്രദേശങ്ങളിലെ പ്രവര്‍ത്തകരെ നിയന്ത്രിക്കാനാണ് ഏരിയാ സെക്രട്ടറിമാര്‍ ഉപരോധത്തില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്.
അതിനിടെ സതമരത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: