തിരുവനന്തപുരം: സോളാര്‍ വിവാദം സംബന്ധിച്ച് പ്രതിപക്ഷം തയ്യാറാണെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് യുഡിഎഫ് നിര്‍ദ്ദേശിച്ചു.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിലൂടെ എല്‍ഡിഎഫിനെ ഉപരോധസമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നത്. സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തോടെ ഇടതു പക്ഷം നടത്തുന്ന സമരത്തെ നേരിടുന്നതിന് ചേര്‍ന്ന അടിയന്തര യുഡിഎഫ് നേതൃയോഗത്തിന്റേതാണ് നിര്‍ദ്ദേശം.
ഇതു സംബന്ധിച്ച തീരുമാനത്തിനായി പ്രത്യേക മന്ത്രി സഭാ യോഗം തിങ്കളാഴ്ച്ച ചേരുന്നുണ്ട്. അതേ സമയം ജുഡിഷ്യല്‍ അന്വേഷണം ഉണ്ടെങ്കില്‍ അത് പ്രതിപക്ഷ നേതാവിനെ അരിയിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ചര്‍ച്ച എന്തെന്ന സര്‍ക്കാര്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജി വച്ചതിന് ശേഷം ചര്‍ച്ചയ്ക്ക് തയ്യാറാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ാെരു കാരണവശാലും ചര്്ച്ചയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: