കൊട്ടാരക്കര: സുരക്ഷാസമിതികള്‍ രൂപീകരിച്ച് ഹിന്ദുസമൂഹത്തെ ജാഗരൂകരാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ദൗത്യം വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് അഖിലേന്ത്യാ ജോയിന്റ് ജന. സെക്രട്ടറി വൈ. രാഘവലു പറഞ്ഞു. എല്ലാമുണ്ടായിരുന്ന ഹിന്ദുവിന് കാശ്മീര്‍ മണ്ണ് വിട്ട് ഓടേണ്ടിവന്നപ്പോള്‍ പട്ടാളവും പോലീസും ഭരണകൂടവും സഹായത്തിനെത്തിയില്ല എന്നത് നാം ഓര്‍ക്കണം. ആ അനുഭവം ഇന്ന് എല്ലാ സ്ഥലത്തും നമ്മെ കാത്തിരിക്കുമ്പോള്‍ അര്‍ദ്ധരാത്രിയിലും ശത്രുപാളയത്ത് നടക്കുന്ന ഗൂഢതന്ത്രങ്ങള്‍ മനസിലാക്കി ധര്‍മ്മത്തിനു വിജയം നേടാന്‍ പ്രയത്നിച്ച കൃഷ്ണനെ നമ്മള് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കന്യകാപഹരണം, കുടിയേറ്റം, മതപരിവര്‍ത്തനം തുടങ്ങി ഹിന്ദുവിനെ ഉന്മൂലനം ചെയ്യാന്‍ അണിയറയില്‍ നിരവധി ഗൂഢപദ്ധതികള്‍ ഒരുങ്ങുമ്പോള്‍ സമൂഹത്തിന്റെ ശ്രദ്ധ വിഎച്ച്പിയിലാണ്. എല്ലാ ഹിന്ദുവിനേയും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നമ്മുടെ കൊടിക്കീഴില്‍ അണിനിരത്താന്‍ കഴിഞ്ഞാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വതപരിഹാരമുണ്ടാകും. സോണിയ, കരുണാനിധി, അമേരിക്ക കൂട്ടുകെട്ട് രാമസേതുവിനെ തകര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ പത്തുലക്ഷം പേരെ അണിനിരത്തി ഈ തീരുമാനം പിന്‍വലിക്കാന്‍ കഴിഞ്ഞത് ധര്‍മ്മത്തിന്റെ വിജയമാണ്. രാജ്യവും, സമ്പത്തും നഷ്ടപ്പെട്ടിട്ടും ധര്‍മ്മം കൈവിടാത്ത പാണ്ഡവര്‍ക്കൊപ്പമായിരുന്നു ഭഗവാന്. സത്യം, ധര്‍മ്മം, വിനയം, സദ്സ്വഭാവം എന്നിവ ഉള്‍കൊണ്ട കൃഷ്ണാവതാരമാണ് വിഎച്ച്പി. കൃഷ്ണന് കാരാഗൃഹത്തില്‍ ജനിച്ച് പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ചരിത്രം രചിച്ചു. കൃഷ്ണാഷ്ടമിയില്‍ പിറന്ന നമ്മുടെ പാതയും അതുതന്നെ. എങ്ങനെയാണോ ഗോപന്മാരെ കംസനെതിരെ സൈന്യമായി സംഘടിപ്പിച്ചത്, അമ്മമാര്‍ക്ക് സംസ്കാരം പകര്‍ന്നത് ആ സാമാജിക നേതൃഗുണം നമ്മളില്‍ വളരണം. 25 വര്‍ഷം മുസ്ലീം-ക്രിസ്ത്യന്‍ അധിനിവേശം തുടര്‍ന്ന രാജ്യങ്ങളെല്ലാം അവരുടെ കാല്കീഴില് തകര്‍ന്നപ്പോള്‍ 1000 വര്‍ഷത്തെ അധിനിവേശത്തിനും ഭാരതത്തെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത് നമ്മുടെ സംസ്കാരത്തിന്റെ മഹത്വം കൊണ്ടാണ്. കൃത, ത്രേതാ, ദ്വാപര യുഗങ്ങളിലെപ്പോലെ തന്നെ രാക്ഷസന്മാര് ഇന്നും നമ്മെ നശിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു. കംസനും രാവണനും ജരാസന്ധനും കലിയുഗത്തില്‍ മാറി മുസ്ലീം, ക്രിസ്ത്യന്‍, മാവോയിസ്റ്റായെന്ന വ്യത്യാസം മാത്രമേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ഭാരതസംസ്കാരം സംരക്ഷിക്കാന്‍ വിഎച്ച്പി നടത്തുന്ന പോരാട്ടങ്ങള്‍ അതുല്യമാണെന്ന് ദീപപ്രോജ്വലം നടത്തിയ സ്വാമി രാമാനന്ദഭാരതി പറഞ്ഞു. ഗോശാലകള്‍ നാടുനീളെ ആരംഭിച്ച് നമ്മുടെ നാട്ടിലെ പശുക്കളെ തിരിച്ചുകൊണ്ട് വന്ന് പുത്തന്‍ സംസ്കാരം കെട്ടിപ്പടുക്കണമെന്നും പറഞ്ഞു.
ജാതി സമുദായചിന്ത മാനവഹൃദയത്തെ ചതുപ്പ് നിലമാക്കുന്നതാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മങ്ങാട് ശാന്താനന്ദാശ്രമത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ പറഞ്ഞു. സമൂഹം പ്രചരിപ്പിക്കുന്ന ആത്മീയത, ശരിയേത് തെറ്റേത് എന്നറിയാത്ത അവസ്ഥയിലേക്ക് നമ്മുടെ സമൂഹം എത്തിക്കഴിഞ്ഞു. ഇവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയില്ലെങ്കില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുതല്‍ രൂഢമൂലമാകും. ഋഷിദര്ശനത്തെ തെറ്റായി പ്രചരിപ്പിക്കാതെ ഉപനിഷത്തിലേക്ക് ശ്രദ്ധ തിരിക്കണം. അഹിംസയുടെ ബലത്തില്‍ തന്നെ ഹിന്ദുസമൂഹം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യുവാക്കള്‍ ലക്ഷ്യം മറന്നുള്ള വിദ്യാഭ്യാസ രീതിയില്‍ പിന്തുടരുന്നത്. ആധുനിക ഭാരതം നേരിടുന്ന വെല്ലുവിളിക്ക് പരിഹാരം ഋഷിദര്‍ശനമാണ് സ്വാമിനി പറഞ്ഞു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ജസ്റ്റീസ് എം. രാമചന്ദ്രന് അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.വി മദനന്, ജോയിന്റ് ജനറല്‍ സെക്രട്ടറി പി.എസ് കാശിവിശ്വനാഥന്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്.ബാലരാമന്, വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന്, മാതൃശക്തി കേന്ദ്രീയ പ്രമുഖ് ലക്ഷ്മി എസ്.റാവു, സംഘടനാ സെക്രട്ടറി എം.സി.വത്സന്, ജനറല്‍ സെക്രട്ടറി വി. മോഹനന്, ജില്ലാ കണ്‍വീനര്‍ പി.എം. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍ ശോഭിച്ച വിനായക അജിത്കുമാര്‍, മംഗലത്ത് ഓമക്കുട്ടന്പിള്ള, ഡോ. സീതാരാമന്, കേശവന്‍പോറ്റി, പി. രാമസ്വാമി, കെ.എന്‍ കേശവപിള്ള, ആര്. സോമനാഥന്‍പിള്ള, പുത്തൂര്‍ രാജന് സ്വാമികള്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
ജി.സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: