തൊടുപുഴ: മലയിഞ്ചിയില്‍ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് പി.ടി. തോമസ് എംപി പറഞ്ഞു.
കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകുവാന്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം ഏറെ സഹായിച്ചിട്ടുണ്ട്. സേവാഭാരതി പ്രവര്‍ത്തകരെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിസ്വാര്‍ഥമായ അവരുടെ പ്രവര്‍ത്തനങ്ങളെ പരിപൂര്‍ണ അര്‍ഥത്തില്‍ അംഗീകരിക്കുന്നു.
മലയിഞ്ചിയിലെ ദുരിതാശ്വാസക്യാമ്പിന്റെ പ്രവര്‍ത്തനം സേവാഭാരതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തെന്ന തോന്നല്‍ ചിലര്‍ക്കുണ്ടായി. ഈ തോന്നലാണ് അവിടെ സേവാഭാരതി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ ഇടയാക്കിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പി.ടി. തോമസ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: