തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി വിവാദത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ എല്‍ ഡി എഫ് നടത്താനിരിക്കുന്ന സെക്രട്ടേറിയേറ്റ് ഉരോധത്തെ നേരിടാന്‍ തിരുവനന്തപുരത്ത് കേന്ദ്ര സംഘമെത്തി.
മധുരയില്‍ നിന്ന് രാവിലെ ഏഴ് മണിയോടയാണ് ഇന്‍ഡോടിബറ്റന്‍(ഐ.ടി.ബി.പി) അതിര്‍ത്തി രക്ഷാസേനയുടെ 135 സൈനികരടങ്ങുന്ന സംഘമെത്തിയത്. ഉപരോധത്തെ തടയാന്‍ വിവിധ ജില്ലകളിലെ പോലീസ് സന്നാഹത്തെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിനോടൊപ്പം സര്‍ക്കാരിന്റെ ആവശ്യപ്രകാരം 20 കമ്പനി കേന്ദ്രസേനയും ജില്ലയില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇതു പ്രകാരം ഐ.ടി.ബി.പിയെ കൂടാതെ സി.ആര്.പി. എഫ്, സി.ഐ.എസ്.എഫ്, ബി. എസ്. എഫ്, എന്നീ വിഭാഗങ്ങളിലെ 2000 അര്ദ്ധസെനികരും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. സമരത്തെ എന്തുവില കൊടുത്തും അടിച്ചമര്‍ത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കൂടാതെ കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നുള്ള െ്രെകംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പിമാരോട് തിരുവനന്തപുരത്തെത്താന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമരം കണക്കിലെടുത്ത് അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ജോലിയില്‍ പ്രവേശിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമരത്തിന്റെ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: