ന്യൂദല്‍ഹി: രാജ്യത്തിന്റെ അഭിമാനത്തിനേറ്റ മുറിവു തിരുത്താന്‍ തയ്യാറായ പ്രതിരോധമന്ത്രിയുടെ നടപടി നന്നായെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. പാക്കിസ്ഥാന് അനുകൂല മറുപടി നല്കിയ ആന്റണിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ രണ്ടു ദിവസമായി പാര്‍ലമെന്റിലും പുറത്തും ബിജെപി നടത്തിയത്. ഇതോടെ പാക്കിസ്ഥാനെതിരായ നിലപാട് ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്ബന്ധിതമാകേണ്ടിവന്നു. ഇന്ത്യാ-പാക് പ്രധാനമന്ത്രിതല ചര്‍ച്ചകള്‍ നടത്തരുതെന്ന ബിജെപിയുടെ ആവശ്യത്തിനും സര്‍ക്കാര്‍ വഴങ്ങിയേക്കും. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നെന്ന് വ്യക്തമായതോടെയാണ് ആന്റണി തെറ്റുതിരുത്തിയത്.
പൂഞ്ച് സംഭവത്തെപ്പറ്റി എ.കെ.ആന്റണി മുന്‍നിലപാട് തിരുത്തിയത് സ്വാഗതാര്‍ഹമാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് സഭയില്‍ പറഞ്ഞു. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ പ്രതിരോധമന്ത്രിയുടെ നടപടി സ്വീകാര്യമാണ്. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും സത്യം തിരിച്ചറിയണം. രാജ്യത്തിന്റെ ആത്മാഭിമാനത്തിനും അതിര്‍ത്തി സംഘര്‍ഷത്തിലെ നിലപാട് ശക്തമാക്കുന്നതിനുമാണ് പ്രതിരോധമന്ത്രിയുടെ ആഗസ്ത് 6ലെ വിവാദ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തിയത്. വിവാദം അവസാനിച്ചതായും പാര്‍ലമന്റ് ഒറ്റക്കെട്ടായി പാക്കിസ്ഥാന് നടപടിക്കെതിരെ പ്രതിഷേധിക്കുന്നതായും സുഷമാ സ്വരാജ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-പാക്കിസ്ഥാന് ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകരുതെന്ന് ശിവസേന നേതാവ് ആനന്ദ് ഗീതെ ആവശ്യപ്പെട്ടു.
പ്രസ്താവനയിന്മേല് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ എണീറ്റെങ്കിലും സ്പീക്കര്‍ ഇത് അനുവദിച്ചില്ല. നോട്ടീസ് നല്കിയാല് ചര്‍ച്ചയാവാമെന്ന നിലപാടിലായിരുന്നു സ്പീക്കര്‍. രാജ്യസഭയില്‍ പ്രസ്താവന പൂര്‍ത്തിയാക്കാന്‍ എ.കെ.ആന്റണിയെ പ്രതിപക്ഷം അനുവദിച്ചില്ല. പ്രസ്താവനയല്ല ചര്‍ച്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ചുള്ള ബഹളം കാരണം ഇരുസഭകളിലും ശൂന്യവേള സ്തംഭിച്ചു. ആര്‍ജെഡി നേതാവ് പ്രഭുനാഥ്സിങ്,ബസുദേവ് ആചാര്യ,ഘാരാസിങ് ചൗഹാന്(ബിഎസ്പി) എന്നിവരും വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ടു.
എസ് .സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: