ന്യൂദല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ശുക്ല. ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുക, സ്കൂള്‍ അഡ്മിഷന് സമയം, പാസ്പോര്‍ട്ടിന് അപേക്ഷിക്കുക തുടങ്ങിയ അവസരങ്ങളില്‍ ആധാര്‍ നിര്‍ബന്ധമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. രാജ്യസഭയില്‍ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ സബ്സിഡി ബാങ്ക് വഴിയാക്കിയ നടപടിയെത്തുടര്‍ന്ന് വ്യക്തികള്‍ക്ക് തങ്ങളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സബ്സിഡി നേരിട്ട് ബാങ്കിലെത്തുകയുള്ളൂ. പാചകവാതക വിതരണത്തില്‍ ഈ രീതി രാജ്യത്തെ 20 ജില്ലകളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. എന്നാല്‍ മാര്‍ക്കറ്റ് വിലക്ക് പാചകവാതകം സ്വന്തമാക്കുന്നതിന് ആധാറിന്റെ ആവശ്യമില്ലെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
രാജ്യത്ത് ജൂലൈ 26 വരെ 39.36 കോടി ജനങ്ങള്‍ ആധാര്‍ പദ്ധതിയില്‍ അംഗങ്ങളായതായി മന്ത്രി സഭയെ അറിയിച്ചു. 42.65 കോടി ജനങ്ങളുടെ ആധാര്‍ എന്റോള്‍മെന്റ് നടപടികള്‍ നടന്നുവരികയാണ്. ദല്‍ഹിയില്‍ മാത്രം 1.44 കോടി ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗംചെയ്യുന്നതിന് സാധ്യതയില്ലെന്നും അദ്ദേഹം മറുപടിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: