കൊച്ചി: കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിയമിച്ചതിനെതിരെ ഹര്‍ജി. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശികളായ കെ.ബി. ശ്രീവത്സന്‍, പ്രിന്‍സ് ജോസഫ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
പിള്ളയെ അയോഗ്യനാക്കി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഴിമതി കേസുകളിലും ക്രിമനല്‍ കേസുകളിലും ശിക്ഷ അനുഭവിച്ച ശേഷം അഞ്ച് വര്‍ഷം കഴിയാതെ സര്‍ക്കാര്‍ പദവി നല്‍കരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഈ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഇടമലയാര്‍ കേസുകളിലും മറ്റും ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സര്‍ക്കാര്‍ ക്യാബിനറ്റ് പദവിയോടെ ചെയര്മാന് സ്ഥാനം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: