അടിമാലി: ഹിന്ദിയിലെ ‘ഗാഡി’ ടിവിക്കാര്‍ക്കു ‘ബോഡി’യായതോടെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകള്‍ നാടെങ്ങും പ്രചരിച്ചു. ചീയപ്പാറയഇല് മണ്ണിനടിയില്‍ തിരച്ചില്‍ നടത്താന്‍ ഇന്നലെ താഴേക്കിറങ്ങിപ്പോയ ദുരന്ത നിവാരണ സേനക്ക് രണ്ടു വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അവര്‍ ആ വിവരം കാത്തു നിന്നവരെ അറിയിച്ചു, ” ദോ ഗാഡി മില്‍ഗയാ” എന്നു ഹിന്ദിയില്‍ വിളിച്ചു പറയുകയും ചെയ്തു. കേട്ടപാതി കേള്‍ക്കാത്ത പാതി മത്സരിക്കാന്‍ നില്ക്കുന്ന ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിളിച്ചറിയിച്ചു, രണ്ടു മൃതദേഹങ്ങള്‍ സൈനികര്‍ കണ്ട്ത്തുവെന്ന്. ഗാഡി (വണ്ടി) ബോഡിയാക്കാന് അവര്‍ ഒട്ടും വൈകിയില്ല. വാര്‍ത്ത ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് ആയി. വാര്‍ത്ത അടിമാലി താലൂക്ക് ആശുപത്രിയിലുമെത്തി. കിംവദന്തിയാകേണ്ടെന്നു കരുതി ആര്ഡിഒയോടു ചോദിച്ചപ്പോള്‍ ചാനല്‍ വാര്‍ത്ത അദ്ദേഹവും സ്ഥിരീകരിച്ചു. ബോഡിയമായി കയറിവരുന്ന സൈനികരെ കാത്തു നിന്നവര്‍ക്കു മുന്നില്‍ വെറും കയ്യുമായി വന്നവരോടു ചോദിച്ചപ്പോഴാണ് അബദ്ധം മനസിലാക്കി ചാനലുകാര് പിന്നെ വാര്‍ത്ത തിരുത്താനുള്ള തിരക്കിലായി.
അധികൃതരുടെ ഭാഗത്തുനിന്ന് ആദ്യ ദിവസം കണ്ട അമിതോത്സാഹമൊന്നും ഇന്നലെ ഇല്ലാതിരുന്ന ചീയപ്പാറ ദുരന്ത പ്രദേശത്ത് അതുകൊണ്ടുതന്നെ ദുരന്ത നിവാരണ സേനക്ക് ഭക്ഷണം മുട്ടി. തമിഴ്നാട്ടില്‍നിന്നു പുറപ്പെടുമ്പോള്‍ കിട്ടിയ ചിത്രമല്ല സ്ഥലത്തെത്തിയപ്പോഴെന്നു തിരിച്ചറിഞ്ഞ സേന അതുകൊണ്ടുതന്നെ അത്ര വലിയ കാര്യമായി ഈ ദൗത്യത്തെ കാണുന്നുമില്ല. വന്‍ ദുരന്തമുണ്ടായാല്‍ നേരിടാനുള്ള സന്നാഹങ്ങളുമായാണ് അവര്‍ എത്തിയത്. എന്നാല്‍, പ്രദേശത്തെ ഭരണകൂട സംവിധാനത്തിന് ഇപ്പോള്‍ നടക്കുന്ന തിരച്ചിലില്‍ അത്ര താല്പര്യമില്ല.
മുഖ്യമന്ത്രിയുടെ വരവു പ്രമാണിച്ച് കാലത്ത് അടിമാലിയിലും ചീയപ്പാറയിലുമെല്ലാം തിക്കും തിരക്കും കാണാമായിരുന്നു. പക്ഷേ ഉച്ചയോടെ മുഖ്യമന്ത്രിയും പ്രമുഖരും മടങ്ങിയതോടെ കാര്യങ്ങള്‍ ആര്‍ക്കാനും വേണ്ടി എന്ന മട്ടായി. തിരുവനന്തപുരത്തുനിന്ന് അത്ര കാര്യമായ നിര്ദ്ദേശങ്ങളൊന്നുമില്ലെന്നാണ് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഈ ഉഴപ്പന് നയത്തെക്കുറിച്ചു വിശദീകരിക്കുന്നത്.
രക്ഷാ ദൗത്യത്തിനിറങ്ങിയിരിക്കുന്ന സൈനികര്‍ക്ക് ഉച്ചഭക്ഷണം കിട്ടാതെ വിഷമിച്ചത് ഇതിനു തെളിവാണ്. സേവാ ഭാരതി പ്രവര്‍ത്തകരും മര്‍ച്ചന്റ് യൂത്ത് വിംഗും ഭക്ഷണം ഒരുക്കിയിരുന്നു.
പക്ഷേ, ഉത്തരേന്ത്യക്കാരായ സൈനികര്‍ക്ക് അരിയാഹാരം പോരായിരുന്നു. മേറ്റ്ന്തെങ്കിലും അധികൃതര്‍ കരുതിയിരുന്നതുമില്ല. ഒടുവില്‍ സൈനികര്‍ സ്വയം അടിമാലിയില്‍ പോയി ചപ്പാത്തികഴിച്ചു മടങ്ങിവന്നു ജോലി തുടരുകയായിരുന്നു.
സേവാ ഭാരതിയുടെ കോതമംഗലത്തുനിന്നുള്ള സംഘവും അടിമാലിയില്‍നിന്നുള്ള സംഘവും സംഭവം നടന്ന് ഏതാനും മണിക്കൂറിനുള്ളില്‍തന്നെ ദുരന്തപ്രദേശത്തെത്തി. അവര്‍ അപ്പോള്‍ ആരംഭിച്ച സേവന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തിരച്ചിലിനു പുറമേ ആംബുലന്‍സ് സര്‍വീസും പ്രവൃത്തിയിലേര്പ്പെട്ടിരിക്കുന്നവര്ക്ക് ഉച്ചക്കും വൈകിട്ടും ഭക്ഷണവും അവര്‍ ലഭ്യമാക്കുന്നുണ്ട്.തിരച്ചിലില്‍ പട്ടാളം ഇറങ്ങിച്ചെല്ലാന്‍ മടിച്ച സ്ഥലങ്ങളില്‍ ഈ സന്നദ്ധ പ്രവര്‍ത്തകര്‍ ചെന്നു. ഇന്നലെ മണ്ണിനടിയില്‍നിന്ന് ടവേര വാഹനം കണ്ടെത്തിയതും അവിടങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിയതും സേവാ ഭാരതി പ്രവര്‍ത്തകരാണ്. ജില്ലാഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഇവര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: