തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് കോടതിയിലേക്ക്. കേസിലെ അന്വേഷണ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം. കേസിലെ നിയമപോരാട്ടത്തിന് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗ വി.എസിന് പാര്‍ട്ടി അനുമതി നല്കി.
അന്വേഷണത്തിലെ പാളിച്ചകളും മജിസ്ട്രേറ്റ് കോടതിയിലെ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് വി.എസ് കോടതിയെ സമീപീക്കുക. തട്ടിപ്പുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങളായ ജിക്കുമോന്, സലിം രാജ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതും ശ്രീധരന് നായരുടെ പരാതിയില്‍ തുടരന്വേഷണം നടക്കാത്തതും വി.എസ് ഉന്നയിക്കും.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. സമരത്തില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 12 മുതല്‍ അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിക്കാന്‍ മുന്നണി തീരുമാനിച്ച സാഹചര്യത്തില്‍ അതേക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള പ്രക്ഷോഭമായി ഉപരോധ സമരത്തെ മാറ്റാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: