കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയ്ക്കും വിഎസിനും കോടതി നോട്ടീസ് അയച്ചു.
കാക്കനാട് സ്വദേശി ജിജോ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് നോട്ടീസ് അയച്ചത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഭൂമിദാനക്കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ കൊടുത്ത അപ്പീല്‍ ഓണാവധിക്ക് ശേഷം ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പരിഗണിക്കുന്നുണ്ട്.
മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ ബന്ധു പി കെ സോമന് കാസര്‍ഗോഡ് അനധികൃതമായി ഭൂമി അനുവദിച്ചെന്നാണ് കേസ്. സോമന് കാസര്‍കോഡ് 2.33 ഏക്കര്‍ ഭൂമി അന്യായമായി പതിച്ചു നല്കി. അനധികൃതമായി വില്പനാവകാശം നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: