ന്യൂദല്‍ഹി: ഒടുവില്‍ ബ്ലാക്ബെറി നിയമത്തിന് കീഴടങ്ങുന്നു. ദീര്‍ഘനാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഈ വരുന്ന ആഗസ്റ്റ് ഒന്ന് മുതല്‍ ബ്ലാക്ബെറി മെസഞ്ചര്‍(ബിബിഎം) സേവനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആയിരിക്കും. ഇതിന് പ്രകാരം ബ്ലാക്ബെറി മെസഞ്ചര്‍ ബ്ലാക്ബെറി ഇന്റര്‍നെറ്റ് സര്‍വീസസ് വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ പരിശോധനയ്ക്കായി വിട്ടുനല്‍കും.
ഇനിമുതല്‍ ബ്ലാക്ബെറി ഉപഭോക്താക്കളുടെ ഈമെയില്‍, ബ്ലാക്ബെറി മെസഞ്ചര്‍ ചാറ്റ്, വെബ് ഹിസ്റ്ററി തുടങ്ങിയവ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരിക്കും.
ഇതിന് വേണ്ടുന്ന സംവിധാനങ്ങള്‍ 2012 ഏപ്രിലില്‍ തന്നെ ഒരുക്കിയിരുന്നു. രാജ്യത്തെ ഏഴോളം പ്രമുഖ ടെലികോം സര്‍വീസുകള്‍ ബ്ലാക്ബെറി സര്‍വീസുകള്‍ നല്‍കുന്നുണ്ട്.
സ്വകാര്യ ടെലികോം ദാതാക്കള്‍ ഈ നിയമാനുസൃത നിരീക്ഷണത്തെ അനുകൂലിക്കുന്നുവെങ്കിലും ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനികള്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: