കാസര്‍കോട്: നാലുകോടി രൂപയോളം ചിലവഴിച്ച് പൂര്‍ത്തിയാക്കിയ മാടക്കാല്‍ തൂക്കുപാലത്തിണ്റ്റെ അവസാന ബില്‍ പാസാകുന്നതിനുമുമ്പ് തന്നെ തകര്‍ന്ന് വീണതിനുപിന്നില്‍ നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയുമാണ്. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്നും ഉദ്യോഗസ്ഥരെ സസ്പെണ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി ആവശ്യപ്പെട്ടു. ഭരണ കക്ഷിക്കുകൂടി പങ്കുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥരെ സസ്പെണ്റ്റ് ചെയ്യാത്തതെന്നും സുരേഷ്കുമാര്‍ഷെട്ടി ആരോപിച്ചു. ജോലിക്ക് മേല്‍നോട്ടം വഹിച്ച എഞ്ചിനിയറുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും നഷ്ടം ഈടാക്കണം. കൂടാതെ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിണ്റ്റെ ചെലവുകൂടി ഈടാക്കാന്‍ തയ്യാറാകണം. ഇതിണ്റ്റെ ഉത്തരവാദിത്വത്തില്‍ നിന്നും വകുപ്പ് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും പി.സുരേഷ്കുമാര്‍ഷെട്ടി പറഞ്ഞു. പാലത്തിണ്റ്റെ നിര്‍മ്മാണത്തിണ്റ്റെ അപാകതയെ സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര ഉത്തരവ് ഇറക്കണമെന്നും കുറ്റകാര്‍ക്കെതിരെ നിയമനടപടിക്ക് വിധേയമാക്കണമെന്നും ദേശീയ സമിതി അംഗം മടിക്കൈ കമ്മാരനും ആവശ്യപ്പെട്ടു. നിര്‍മ്മാണം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ പാലം തകരാന്‍ കാരണം നിര്‍മ്മാണത്തിലെ അപാകതയാണെന്നും ഇതിനുപിന്നിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന് തൃക്കരിപ്പൂറ്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: