കലക്ട്രേറ്റ് മാര്‍ച്ച് നടത്തി കാസര്‍കോട്: വിദ്യാഭ്യാസ രംഗത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിണ്റ്റെ നീക്കത്തില്‍ പ്രതിഷേധിച്ചും കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എബിവിപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചിണ്റ്റെ ഉദ്ഘാടനം ജില്ലാ കണ്‍വീനര്‍ ഇ.നിഥീഷ് നിര്‍വ്വഹിച്ചു. ജില്ലാ ജോ.കണ്‍വീനര്‍ പി.വി.രതീഷ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗര്‍ പ്രസിഡണ്ട് വൈശാഖ്, അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാനഗറില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് പ്രദീഷ്കുമാര്‍, വിനയരാജ്, ശ്രീഷ്, യദുകൃഷ്ണന്, അര്ജ്ജുന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: